ഒറ്റരാത്രിയില്‍ ഏഴ് വീടുകളില്‍ കള്ളന്‍ കയറി; ഏഴു പവന്‍ സ്വര്‍ണം കവര്‍ന്നു

0
211

മുക്കം: ഓമശേരി പഞ്ചായത്തിലെ അമ്പലക്കണ്ടിയിലെ ഏഴ് വീടുകളില്‍ കള്ളന്‍ കയറി ഏഴു പവന്‍ സ്വര്‍ണം കവര്‍ന്നു. മണിക്കൂറുകളോളം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കള്ളന്‍ ഒരു വീട്ടില്‍ കവര്‍ച്ചയും ആറോളം വീടുകളില്‍ കവര്‍ച്ച ശ്രമവും നടത്തിയത്. അമ്പക്കണ്ടി നെച്ചൂളി മുഹമ്മദിന്റെ വീട്ടില്‍ കയറിയ കള്ളന്‍ ഏഴ് പവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ മരുമകളുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് മാലകളാണ് കവര്‍ന്നത്. ഇവര്‍ ബഹളം വച്ചതോടെ വീട്ടുകാര്‍ ഉണരുകയും കള്ളന്‍ രക്ഷപ്പെടുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി 11ന് തുടങ്ങിയ കള്ളന്റെ മോഷണം പുലര്‍ച്ചെ നാല് വരെ നീണ്ടു. ഈ സമയത്തിനിടയിലാണ് പ്രദേശത്തെ ഏഴോളം വീടുകളില്‍ കള്ളന്‍ കയറിയത്. സിസിടിവി കാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
അന്വേഷണം തുടങ്ങിയതായും ഉടന്‍തന്നെ പ്രതിയെ പിടികൂടുമെന്നും പോലിസ് അറിയിച്ചു. അതേസമയം പ്രദേശത്തെ പോലിസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here