ഹര്‍ത്താല്‍: ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ വൃദ്ധ തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണു മരിച്ചു

0
7

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം. വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് മരിച്ചത്.

ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവര്‍ പ്ലാറ്റ്‌ഫോമിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here