പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങിയ ഗൃഹനാഥന്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണ് മരിച്ചു

0
223

കുമ്പള: പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങി തിരിച്ചുകയറുന്നതിനിടെ കയര്‍ പൊട്ടി കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ രാജന്‍ (50) ആണ് മരിച്ചത്.
വീട്ടുപറമ്പിലെ കിണറ്റില്‍ വീണ് പുച്ചയെ എടുക്കാനിറങ്ങിയതായിരുന്നു രാജന്‍. പൂച്ചയുടെ പരാക്രമം കാരണം രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
ഇതോടെ തിരികെ കയറുന്നതിനിടെയാണ് കയര്‍പൊട്ടി കിണറ്റിലേക്ക് വീണു മരണപ്പെട്ടത്. മരപ്പണിക്കാരനാണ് രാജന്‍. ഭാര്യ: ജ്യോതി. മക്കള്‍: പവിത്രന്‍, പവന്‍, പ്രവീണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here