ഇന്ത്യന്‍ പത്രങ്ങളുടെ കഴിഞ്ഞ കാലം

0
627

ഇന്ന് പത്ര ദിനമാണെന്ന് പറയാം. ഇന്ത്യയില്‍ ഒരുവര്‍ത്തമാന പത്രം 238 വര്‍ഷം മുമ്പ് അച്ചടിച്ച്പുറത്തിറക്കിയത് ഇന്നേ ദിവസമാണ്. അതിനാല്‍ ദേശീയ പത്രദിനമായി ഈ ദിവസം ഓര്‍മ്മിക്കപ്പെടുന്നു.കൊല്‍ക്കത്തയിലെ രാധാ ബസാറില്‍ നിന്ന് ജയിംസ്അഗസ്റ്റസ് ഹിക്കി എന്ന പാശ്ചാത്യന്‍ ഇറക്കിയ ‘ബംഗാള്‍ ഗസറ്റ്’ എന്ന ഇംഗ്ലീഷ് പത്രമാണ് ഇന്ത്യയില്‍അച്ചടിക്കപ്പെട്ട ആദ്യത്തെ വര്‍ത്തമാന പത്രം.ബംഗാളിലും പരിസരത്തും വസിക്കുന്ന ഈസ്റ്റിന്ത്യാകമ്പനിയിലെ ഉദ്യോഗസ്ഥന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വായിക്കാന്‍വേണ്ടിയായിരുന്നു ഹിക്കി ഈപത്രം തയ്യാറാക്കിയത്. പാശ്ചാത്യ ജീവിത രീതിയെവിമര്‍ശിക്കുകയും വൈസ്രോയിയുടെഭാര്യയെക്കുറിച്ച് അപവാദപരമായ വാര്‍ത്തകള്‍ എഴുതുകയുംചെയ്ത് വിവാദമുണ്ടാക്കിയ പത്രാധിപരും ജെ.എ.ഹിക്കി ആയിരുന്നു. അതുകൊണ്ടു തന്നെ ഈപത്രം ഏറെക്കാലം നീണ്ടുപോയില്ല. പക്ഷേ അതിന്റെചരിത്രപരമായ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം അവിടെ നിന്ന് ആരംഭിക്കുകയായിരുന്നു.

ദേശീയ പത്രപ്രവര്‍ത്തനം തുടങ്ങാന്‍ പിന്നെയും കാലമെടുത്തു. മതപ്രചരണാര്‍ത്ഥം ധാരാളം പത്രികകള്‍ഇന്ത്യയുടെ പലഭാഗങ്ങളിലും ഉടലെടുത്തു. അതില്‍ചില വാര്‍ത്തകളും ലേഖനങ്ങളും ഇന്ത്യന്‍ ദേശീയവാദികളെ പ്രകോപിപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ച്‌പെരാമ്പൂര്‍ മിഷ്ണറിമാര്‍ നടത്തിയ പ്രചരണം രാജാറാംമോഹന്‍ റോയിയെപ്പോലുളള പുരോഗമന ചിന്താഗതിക്കാരായ ചെറുപ്പക്കാരെ അലോസരപ്പെടുത്തി.ഇന്ത്യയുടെ വേദാന്ത തത്വത്തെയും വിശ്വാസത്തെയുംആക്രമിച്ച ലേഖനത്തിന് തക്കതായ മറപടി എഴുതിയമോഹന്‍ റോയിക്ക് തന്റെ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ച് കാണാന്‍ കഴിഞ്ഞില്ല. അങ്ങനെ പെരാമ്പൂര്‍മിഷ്ണറിയോടുള്ളപ്രതിഷേധത്തിന്റെ ഭാഗമായിരാജാറാം മോഹന്‍ റോയി സംവാദ് കൗമുദി എന്നപ്രസിദ്ധീകരണം ആരംഭിച്ചു. ബംഗാളി ഭാഷയിലുള്ളഈ പത്രത്തില്‍ മിഷ്ണറിമാര്‍ക്കുള്ള മറുപടി അദ്ദേഹം വിശദമായി എഴുതി. ഇംഗ്ലീഷ് വായനക്കാര്‍ക്കായിബ്രാഹ്മണിക്കല്‍ മാഗസിനും ഉര്‍ദ്ദു ഭാഷയില്‍ മിറാട് -ഉല്‍ – അക്ര്‍ എന്ന മാസികയും രാജാറാം മോഹന്റോയി തുടങ്ങി.

ഇന്ത്യന്‍ ഭാഷയില്‍ ഒരു ഇന്ത്യാക്കാരന്‍ തുടങ്ങിയപത്രങ്ങള്‍ എന്ന നിലയില്‍ ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ പിതാവായിട്ടാണ് മോഹന്‍ റോയി അറിയെപ്പടുന്നത്. സാമൂഹിക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചരണ ജിഹ്വകളായി തന്റെ പത്രങ്ങളെഅദ്ദേഹം മാറ്റി. ബ്രഹ്മസമാജം എന്ന സംഘടനയിലൂടെ സതി തുടങ്ങിയ ദുരാചാരങ്ങളെ എതിര്‍ക്കാന്‍തന്റെ മൂന്ന് പത്രങ്ങളെയും മോഹന്‍ റോയ് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് രാജാറാം മോഹന്റോയിയുടെ സംഭാവനയൊന്നും കാര്യമായില്ല. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന അദ്ദേഹം ഇംഗ്ലീഷ്ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്.എന്നു മാത്രമല്ല,ഇംഗ്ലീഷ് വിദ്യാഭ്യാസവും ആധുനിക മനോഭാവവും വിദേശാധിപത്യത്തിന്റെ നന്മകളായി അദ്ദേഹം കണ്ടിരുന്നു. ഹിന്ദുമതാചാര പരിഷ്‌കരണമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം. പില്‍ക്കാലത്ത് (1885) കോണ്‍ഗ്രസ് രൂപം കൊണ്ട് വളരെക്കഴിഞ്ഞാണ് ദേശീയപ്രസ്ഥാനവും അതിന് പ്രചാരം നല്‍കുന്ന ദിനപത്രങ്ങളും രാജ്യത്ത് വ്യാപകമായത്. കേരളത്തില്‍കൊച്ചിയില്‍ നിന്ന് ഗുജറാത്തിയായ ദേവ്ജി ഭീംജിതുടങ്ങിയ കേരള മിത്രം എന്ന പത്രമാണ് മലയാളത്തിലെലക്ഷണയുക്തമായ ആദ്യത്തെ ദിന പത്രം. പിന്നീട് സ്വാതന്ത്ര്യ ലബ്ദിവരെ ദേശീയ പ്രസ്ഥാനത്തോട് ഒപ്പമാണ് ഇന്ത്യന്‍ മാധ്യമവൃത്തി അര്‍ത്ഥവത്തായിവളര്‍ന്നുവന്നത്. അതില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്കും ഭാഷാപത്രങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെടാവുന്നപങ്കുണ്ട്. ബോംബെ ക്രോണിക്കിള്‍ എന്ന പേരില്‍തുടങ്ങി പിന്നീട് ടൈംസ് ഓഫ് ഇന്ത്യ ആയിത്തീര്‍ന്നപത്രവും ദി സ്റ്റേയിറ്റ്‌സ്മാന്‍ എന്ന പത്രവും ബ്രിട്ടീഷ്ഉടമസ്ഥതയിലായിരുന്നു നിലനിന്നു പോന്നത്.പഞ്ചാബിലെ ട്രിബ്യൂണ്‍, ബംഗാളിലെ ആനന്ദബസാര്‍ പത്രിക, തമിഴ്‌നാട്ടിലെ ദ ഹിന്ദു തുടങ്ങിയവയെല്ലാം ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി പ്രതിജ്ഞാബദ്ധമായി ആരംഭിച്ചവയാണ്.ബ്രട്ടീഷ് ചായ് വ് പുലര്‍ത്തിയ പത്രങ്ങള്‍ പിന്നീട് ഇന്ത്യന്‍ ഉടമസ്ഥതയിലായി. 1919ല്‍ ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്ആക്കംകൂട്ടിക്കൊണ്ട് ദക്ഷിണആഫ്രിക്കയില്‍ നിന്ന്മടങ്ങിയെത്തിയതോടെ ഇന്ത്യന്‍ പത്രങ്ങളുടെ ഗതി മാറുകയും വായനാ സമൂഹം വര്‍ദ്ധിക്കുകയുംചെയ്തു.മഹാത്മജി സ്വന്തമായി മൂന്ന് പത്രങ്ങള്‍ ആരംഭിച്ചു.ഗുജറാത്തി ഭാഷയില്‍ നവജീവനും ഇംഗ്ലീഷില്‍ യങ്ഇന്ത്യയും ഹരിജനും ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്ആദര്‍ശാത്മകമായ അടിത്തറ നിര്‍മ്മിച്ചു. വായനക്കാരോട് ഏറ്റവുംലളിതമായ ഭാഷയില്‍ അവരുടെ പ്രശ്‌നങ്ങള്‍ സംസാരിക്കുന്ന രീതിയായിരുന്നു പത്രപ്രവര്‍ത്തനത്തില്‍ ഗാന്ധിജിയുടെ മാതൃക.

സ്വാതന്ത്ര്യാനന്തരം സാമൂഹിക ദൗത്യങ്ങള്‍ക്ക്ഉപരി വാണിജ്യ താത്പര്യങ്ങള്‍ പത്രപ്രവര്‍ത്തനത്തില്‍ കലരുകയും ഒരു വ്യവസായ രംഗമായി അത്മാറുകയും ചെയ്തു. വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍മാധ്യമരംഗത്തേക്ക് വന്നു. സാങ്കേതിക വിദ്യയുടെക്രമമായ വളര്‍ച്ചയ്‌ക്കൊപ്പം മാധ്യമപ്രവണതകളും
അതിവേഗം മാറി മറിഞ്ഞു.

അറിയുവാനുള്ള മനുഷ്യാവകാശത്തിന്റെ മൗലികമായ ആവശ്യത്തില്‍ ഊന്നി നിന്നുകൊണ്ട് ആശയപ്രചരണം നടത്തുന്ന ഒരു മഹാ സംരംഭം ആയിത്തീര്‍ന്നമാധ്യമമേഖല എല്ലാ അര്‍ത്ഥത്തിലും ഇന്നൊരു വഴിത്തിരിവിലാണ്. സാമൂഹിക മാധ്യമങ്ങളുടെ ഗുണദോഷങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ മാധ്യമപ്രണയികള്‍ക്കുപോലും ഇപ്പോള്‍ നേരമില്ലെന്ന് വരാം.

LEAVE A REPLY

Please enter your comment!
Please enter your name here