പാലാ: ദാഹിച്ചു വലയുന്നവര്‍ക്ക് കുടിവെള്ളവും സം ഭാരവുമൊരുക്കി മൈക്കിള്‍. ഗവണ്‍മെന്റ് ഹയര്‍ സെക്ക ന്‍ണ്ടറി സ്‌കൂളിനു സമീപ മുള്ള വ്യാപാര സ്ഥാപനം നടത്തുന്ന മൈക്കിളാണ് ദാഹിച്ചു വലയുന്നവര്‍ക്ക് തികച്ചും സൗജന്യമായി ശുദ്ധമായ കിണര്‍ വെള്ള വും ഇഞ്ചിയും കറി വേപ്പില യും ചേര്‍ത്ത തനി നാടന്‍ സംഭാരവും വിതരണം ചെ യ്യുന്നത്.
ദിവസേന വീട്ടില്‍ നിന്നും സ്വന്തം ഉപയോഗത്തിനായി കൊണ്ടു വരുന്ന വെള്ളം ഈ വേനല്‍ച്ചൂടില്‍ സുഹൃ ത്തുക്ക ളും സമീപത്തുള്ളവരുമാണ് കുടിച്ചു കൊണ്ടിരുന്നത്.
ഈ അവസരത്തിലാണ് വ്യാ പാരിയായ മൈക്കിളിന് ഇത് വഴിയാത്രക്കാര്‍ക്കു കൂടി നല് കിയാലെന്ത് എന്ന ചിന്തയു ണ്ടായത്. തുടര്‍ന്ന് മണ്‍കുട ത്തിലും വാര്‍പ്പിലുമായി ശു ദ്ധജലവും മോരും വിതരണ മാരംഭിച്ചത് നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ ത്ഥികളും വഴിയാത്രക്കാരു മടക്കം നിരവധി പേരാണ് ഇവിടെനിന്ന് ശുദ്ധജലവും സംഭാരവും വാങ്ങി തങ്ങളുടെ ദാഹവും ക്ഷീണവുമകറ്റി നിറ ഞ്ഞ മനസ്സോടെ മടങ്ങുന്നത്.