ക്രിമിനല്‍ കേസുള്ള എംപിമാരുടെ ഭാവി സുപ്രീംകോടതി തീരുമാനിക്കും

0
8

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപല സ്ഥാനാര്‍ത്ഥികളുടേയുംഭാവി സുപ്രീംകോടതി തീരുമാനിക്കും. ക്രിമിനല്‍ കേസുകള്‍ സംന്ധിച്ച വിവരങ്ങള്‍പരസ്യപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയവരുടെ കാര്യത്തില്‍സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണ്ണായകമാകും. പലരുംഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന്‌സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ്ഓഫീസര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെവിശാദംശങ്ങള്‍ വോട്ടെടുപ്പിന്48 മണിക്കൂര്‍ മുമ്പ് പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റം ര്‍25ന് ഉത്തരവിട്ടത്. അതാത് ജില്ലകളില്‍ ഏറ്റവും പ്രചാരമുള്ളമൂന്ന് പത്രങ്ങളിലും മൂന്ന് ടിവിചാനലുകളിലുമായിരുന്നുപരസ്യപ്പെടുത്തേണ്ടത്. മൂന്ന്തവണ വീതം പരസ്യം നല്‍കിയിരിക്കണമെന്നും വ്യവസ്ഥചെയ്തിരുന്നു.ഒരു മാസത്തിനുള്ളില്‍ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ്കമ്മീഷന്‍ സുപ്രീംകോടതിക്ക്‌കൈമാറും. ഒരു മണ്ഡലത്തില്‍സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 75ലക്ഷമാണ്. ക്രിമിനല്‍ കേസുകള്‍ സംന്ധിച്ച പരസ്യത്തിന്റെചെലവ് കൂടി കണക്കിലെടുത്താന്‍ തിരഞ്ഞെടുപ്പ്‌ചെലവിന് പണമുണ്ടാകില്ലെന്നായിരുന്നു പല സ്ഥാനാര്‍തഥികളുടേയും നിലപാട്.വോട്ടിംഗ് യന്ത്രവും വിവിപാറ്റുംസുരക്ഷിതമാണെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുഖ്യ തിരഞ്ഞെടുപ്പ്ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here