തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കൊപ്പം കേരള പോലീസും സർക്കാരിന്റെ ‘ബ്രേക്ക് ദ ചെയിൻ’ കാമ്പയിന്റെ ഭാഗമായ വീഡിയോ, ‘ഹാൻഡ് വാഷ്’ വീഡിയോ തുടങ്ങിയവയൊക്കെ വലിയ സ്വീകരണമാണ് സോഷ്യൽ മിഡിയയിൽ നേടിയത്. ഇതിനു സമാനമായി ‘കൊറോണയ്ക്കെതിരെ യോഗ’ എന്ന പുതിയ കാമ്പയിനുമായാണ് കേരള പോലീസ് ഇത്തവണയെത്തുന്നത്.വിവിധ യോഗാസന മുറകൾ പരിചയപ്പെടുത്തുന്നതാണ് 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ.

ശ്വസനേന്ദ്രിയ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതും ഇതിലൂടെ കൊറോണ അടക്കമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായകമാകുമെന്ന് കരുതപ്പെടുന്നതുമായ ആസനമുറകളാണ് വീഡിയോയിൽ ഉള്ളത്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റയാണ് ഈ ആശയത്തിനു പിന്നിൽ. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ കേരളാ പോലീസിന്റെ സോഷ്യൽ മീഡിയാ വിഭാഗമാണ് വീഡിയോ രൂപകൽപന ചെയ്തിരിക്കുന്നത്.

പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെയാണ് വീഡിയോയിൽയോഗമുറകൾഅവതരിപ്പിച്ചിരിക്കുന്നതും. വീഡിയോയുടെ നിർമാണം, എഡിറ്റിങ്, സ്ക്രിപ്റ്റ്തുടങ്ങിയസാങ്കേതികവശങ്ങൾകൈകാര്യംചെയ്തിരിക്കുന്നത് പോലീസിലെ സോഷ്യൽ മീഡിയ വിഭാഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here