കൊച്ചി .പള്ളിക്കരയിൽമദ്യം ലഭിക്കാത്തതിനെ തുടർന്ന് പെരിങ്ങാല ചായിക്കാര മുരളി (45) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു.രാവിലെ ഒരാൾ ത്യശൂരിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.
മുരളി സ്ഥിരം മദ്യപാനിയാണ്. ഇയാളുടെ മദ്യപാനത്തെ തുടർന്ന് ഭാര്യയും മകനും വീട്ടിൽ നിന്നും ഒരു വർഷമായി മാറി താമസിക്കുകയാണ്. ഇതോടെ ഒറ്റയ്ക്കായിരുന്നു താമസം. കൂലി പണിക്കാരനാണ്. വെള്ളിയാഴ്ച രാവിലെ പെരിങ്ങാലയിൽ നിന്നും നടന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കരിമുഗളിലെ ബാറിലും പുത്തൻകുരിശ് ബെവ്‌കോ ഷോപ്പിനു മുന്നിലെത്തിയും മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഉച്ച കഴിഞ്ഞ് തിരിച്ചെത്തി ആയ്യൂർവേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാൻ ആരും തയ്യാറായില്ല. വൈകിട്ട് ഇയാളെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമ്പലമേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ നിർമ്മല. മകൻ അലോഷി

LEAVE A REPLY

Please enter your comment!
Please enter your name here