ഷാർജസുപ്രീം കൗൺസിൽ അംഗവും ഉപ ഭരണാധികാരിയുമായ ശൈഖ് അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം.

ഉപ ഭരണാധികാരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഷാർജയിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനിൽനിന്ന് മൃതദേഹം ഷാർജയിൽ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസിമിയുടെ ഓഫീസാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഉപഭരണാധികാരിയുടെ വിയോഗത്തിൽ ഷാർജ ഭരണാധികാരിയുടെ ഓഫീസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഷാർജ ഭരണാധികാരി അനുശോചനം നേരിട്ട് സ്വീകരിക്കില്ലെന്ന് ഷാർജ മീഡിയാ ഓഫീസ് അറിയിച്ചു. പ്രത്യേക ഫോൺനമ്പറുകൾ ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here