ഹരിദ്വാര്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ചിതാഭസ്മം ഗംഗാ നദിയില്‍ നിമജ്ജനം ചെയ്തു. ഹരിദ്വാറിലെ ഗംഗാ സ്‌നാന ഘട്ടത്തില്‍ നിന്നും നദിയിയിലേയ്ക്ക് ചിതാഭസ്മം ഒഴുക്കി. മകന്‍ അഭിജിത് മുഖര്‍ജിയാണ് ചടങ്ങ് നടത്തിയത്. അഭിജിത്തിനൊപ്പം കുടുംബാംഗങ്ങളും പ്രണബ് ഫൗണ്ടേഷന്‍ അംഗങ്ങളും അനുഗമിച്ചു.
തങ്ങളുടെ കുടുംബങ്ങളിലെ എല്ലാവരുടേയും ചിതാഭസ്മം ഹരിദ്വാറിലാണ് ഒഴുക്കാറുള്ളതെന്നും പതിറ്റാണ്ടുകളായി നിര്‍വ്വഹിക്കുന്ന ചടങ്ങാണെന്നും അഭിജിത് പറഞ്ഞു. തന്റെ അച്ഛന്‍ ഗംഗാ നദിയെ ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത വ്യക്തിയാണെന്നും അഭിജിത് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉച്ചയ്ക്കാണ് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പ്രണബ് മുഖര്‍ജിയ്ക്ക് രാജ്യം വിടവാങ്ങല്‍ നല്‍കിയത്. ലോധി റോഡ് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. 84-ാം വയസ്സിലാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്. മുന്‍ രാഷ്ട്രപതിയോടുള്ള ബഹുമാനാര്‍ത്ഥം രാജ്യം ഏഴു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിലാണ്