തിരുവനന്തപു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഗു​ണ്ടകൾ തമ്മിൽ സംഘർഷം:. ശ്രീകാര്യത്താണ് സംഭവം. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ശ​ര​ത് ലാ​ലി​ന് സംഘർഷത്തിൽ വെ​ട്ടേ​റ്റു. ദീപുവാണ് വെട്ടിയത്.

ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം പി​ന്നീ​ട് ആ​ക്ര​മ​ണ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ബാഗിൽ ഉണ്ടായിരുന്ന വാളെടുത്ത് ദീപു ശരത് ലാലിനെ വെട്ടകയായിരുന്നു. ​ കഴുത്തിന് വെട്ടേറ്റ ശരത് ലാൽ അടുത്ത വീട്ടിൽ ഓടിക്കയറി രക്ഷപെടുകയായിരുന്നു.
വെട്ടേ​റ്റ ശ​ര​ത് ലാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. രണ്ടു പേരും ഒരുമിച്ച് പല കേസുകളിലും പ്രതികളായിട്ടുണ്ട്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here