ന്യൂഡല്‍ഹി: പാംഗോങ്‌സോ തടകാത്തിനു സമീപം ഇന്ത്യന്‍ സൈന്യത്തിന് മേല്‍ക്കൈ. മേഖലയിലെ സുപ്രധാന ഉയരങ്ങളെല്ലാം തന്നെ ഇന്ത്യന്‍സൈന്യംനിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ഇതോടെ ഫിംഗര്‍ 4ല്‍ നിന്ന് ചൈനയുടെ എല്ലാ നീക്കങ്ങളും സുഗമമായി നിരീക്ഷിക്കാന്‍ സൈന്യത്തിന് കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ ലഡാക്കിലെ ഫിംഗര്‍ 4ലും പാംഗോങ്‌സോ തടാകത്തിന് സമീപവുമാണ് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നത്. ഫിംഗര്‍ 4ല്‍ ചൈനീസ് ക്യാംപുകള്‍ സജീവമാണ്. എന്നാല്‍ പാംഗോങ്‌സോയിലെ ഉയരങ്ങളെല്ലാം തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതോടെ ചൈനീസ് പട്ടാളം പ്രതിരോധത്തിലായിരിക്കുകയാണ്. ചൈനയുടെ ഓരോ നീക്കവും ഇന്ത്യന്‍ സൈന്യം അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിലും മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ ചുഷുലിന് സമീപമുള്ള റിസെംഗ് ലാ, റിച്ചന്‍ ലാ, ബ്ലാക്ക് ടോപ്പ്, ഗോസ്വാമി ഹില്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകള്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണത്തിലാക്കിയിരുന്നു. ചൈന ഏറെ നാളായി തങ്ങളുടേതെന്ന് അവകാശപ്പെടുന്ന മേഖലയാണ് പാംഗോങ്‌സോ. അതിനാല്‍ തന്നെ ഈ മേഖലയില്‍ ഇന്ത്യയും ചൈനയും മുഖാമുഖമാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here