തൃശൂര്‍: തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട. നാലു കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ സലാമിനെയാണ് തൃശൂര്‍ എക്‌സൈസ് പിടികൂടിയത്

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തില്‍ നിന്നാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. 2 ഗ്രാം എഡിഎംഎയും ഇയാളില്‍ നിന്നും കണ്ടെടുത്തു. ദേശീയപാതയിലെ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികരായ യുവതി യുവാക്കളെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ സലാമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

തൃശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സിനിമ മേഖലയിലുള്ളവര്‍ക്ക് ഇയാള്‍ മയക്കുമരുന്ന് വില്‍ക്കുന്നുണ്ടോയെന്ന വിവരം എക്‌സൈസ് സംഘം പരിശോധിച്ചു വരികയാണ്. പ്രിവന്റീവ് ഓഫീസര്‍മാരായ ശിവശങ്കരന്‍, സജീവ്, സതീഷ് കുമാര്‍, സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, ഷാജു, സനിഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here