കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ കളപ്പുരക്കപ്പറമ്പിൽ അന്തരിച്ചു. 57 വയസായിരുന്നു. ജനപക്ഷം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാംഗമാണ്. പൂഞ്ഞാർ ഡിവിഷനിൽ നിന്ന് പിസി ജോർജിന്റെ ജനപക്ഷം അംഗം ആയാണ് വിജയിച്ചത്. നേരത്തെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ. മൃതദേഹം ഇന്ന് രാവിലെ 10 മണിയ്ക്ക് പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുള്ള സ്വവസതിയിൽ എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here