കടുങ്ങല്ലൂർ: കോവിഡ് ബാധിച്ച് അദ്ധ്യാപിക മരിച്ചു. കടുങ്ങല്ലൂർ വളഞ്ഞമ്പലം ഇലവുങ്കൽ വീട്ടിൽ ബൈജുവിന്റെ ഭാര്യ ആലങ്ങാട് ജമാ അത്ത് സ്കൂൾ അദ്ധ്യാപിക സനിത (40) ആ ണ് മരിച്ചത്. സ്ഥിരമായി തലവേദനക്ക് മരുന്ന് കഴിക്കാറുള്ള സനിതക്ക് രണ്ട് ദിവസമായി പനിയുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്ന കഴിയുകയായിരു ന്നു. ഇന്ന് രാവിലെ ആഹാരം കഴിച്ച് കുറ ച്ച് സമയം കഴിഞ്ഞതോെടെ കുഴഞ്ഞ് വീഴുക യായിരുന്നു. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും രക്ഷിക്കാ നായില്ല. ശ്രവം പരിശോധനക്കായി കളമശ്ശേരി മെഡിക്കൽ കോളേജിൽ അയച്ചതിനെ തുടർ ന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടുങ്ങല്ലൂർ പഞ്ചായത്ത് ശ്മശാനത്തിൽ നടത്തി. മക്കൾ: ആരോമൽ, അർജ്ജുൻ

LEAVE A REPLY

Please enter your comment!
Please enter your name here