ഫ്ലാറ്റ്ഉടമ അസോസിയേഷൻ ഏജൻ്റിൻ്റെ അക്രമങ്ങൾക്കെതിരെ നൽകിയ പരാതിയിൽ അന്വേഷണമില്ലാ എന്നും ആരോപണം

കൊച്ചി:  ചലച്ചിത്ര നടി മീനു കുര്യനെന്ന മീനു മുനീറിനെ ആലുവയിലുള്ള  ഫ്ലാറ്റിൽ കയറി ഗുണ്ടകള്‍ ആക്രമിച്ചു.ഈ  മാസം 23നാണ് സംഭവം.   ഫ്ലാറ്റിലെ കാർ പാർക്കിംഗ് അനധികൃതമായി അടച്ചുകെട്ടിയതിനെ ചോദ്യം ചെയ്തതാണ് മർദ്ദനത്തിലേക്ക് വഴിതെളിച്ചത്.

സമുച്ചയത്തിൽ 54 ഫ്ലാറ്റുകളാണുള്ളത്. അതില്‍ 40 എണ്ണവും വിറ്റഴിക്കപ്പെട്ടു. ബാക്കി ഫ്ലാറ്റുകളുടെ പരിചരണത്തിനും മറ്റുമെന്ന കാർ പാർക്കിങ്ങിൽ ബിൽഡർ അനധികൃതമായി ഓഫീസ് നിർമിച്ചു അവിടെ കോമേഴ്‌ഷ്യൽ ബിസ്സിനെസ്സ് നടത്തുന്നതായും, സുമിത മാത്യു എന്ന സ്ത്രീയെ സെയിൽസ് റിപ്രെസെന്റാറ്റീവ് ആക്കുകയും ആ സ്ത്രീ ബിൽഡറിന്റെ ഒത്താശയോടെ  ഫ്ലാറ്റ് ഓണർസിനെ പീഡിപ്പിിക്കുന്നതായും മീനു മുനീർ പറഞ്ഞു. ബിൽഡറുടെെ ഗുണ്ടയാണ് പോലീസ് നോക്കി നിൽക്കേ തന്നെ മർദ്ധിച്ചത്. അക്രമണത്തിൻ്റെെ ദൃശ്യങ്ങളടക്കംം പരാതി നൽകിിയിട്ടും നടപടി എടുക്കാൻ പോലീസ് തയ്യാറായിട്ടില്ല .ഫ്ലാറ്റ് സമുച്ചയത്തില്‍  ഇടക്കിടെ പുറമേനിന്നുള്ള ചിലരെത്തി ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളില്‍ കൂട്ടായ്മകള്‍  നടത്താറുണ്ടെന്നും ഇത് ചോദ്യം ചെയ്തതത് കൂടിയാണ് മര്‍ദ്ദനത്തിന് കാരണമെന്നും അവർ പറഞ്ഞു.

പെറ്റൂണിയ ഫ്ലാറ്റ് ഉടമ അസോസിയേഷൻ സുമിത മാത്യുവിനെതിരെ ഡിസംബർ രണ്ടിന് നെടുമ്പാശ്ശേരി സ്റ്റേഷനിലും, 3-ന് അനധികൃത നിർമ്മാണത്തിനെതിരെ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്.

സുമിത മാത്യുവിനെഫ്ലാറ്റ് സംരക്ഷണത്തിനായി നിയോഗിച്ച കെട്ടിട ഉടമയും, അസോസിയേഷൻ്റെ ഏജൻ്റായി പ്രവർത്തിക്കവെ കണക്കിൽ കൃത്രിമം കാണിച്ചു തിന് അസോസിയേഷനും പുറത്താക്കിയതായും, എന്നാൽ ഇവർ ഫ്ലാറ്റിൽഅതിക്രമിച്ചു കയറി സി.സി.ടി.വി.കൺട്രോൾ കൈവശപ്പെടുത്തുകയും,കെയർടേക്കർക്കെതിരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും  ഇവരിൽ നിന്ന്തങ്ങളുടെസമാധാനജീവിതത്തിന്സംരക്ഷണം വേണമെന്നുമാണ് അസോസിയേഷൻ പോലീസിൽ നൽകിയ പരാതിയിലെ ആവശ്യം.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതായി  നെടുമ്പാശ്ശേരി  പോലീസ് അറിയിച്ചു.നിരവധി തമിഴ്, മലയാള സിനിമകളില്‍  അഭിനയിച്ചിട്ടുള്ള മീനു  രണ്ടര വർഷംമുമ്പ് ഇസ്ലാം   സ്വീകരിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here