തിരുവനന്തപുരം:ഫേസ്ബുക്കിലൂടെരാജിപ്രഖ്യാപനം നടത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ. കാട്ടാക്കട പഞ്ചായത്ത് കിള്ളി വാർഡിലെ മെമ്പർ ബിന്ദുവാണ് സ്ഥാനം രാജിവെച്ചതായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.കിള്ളിയിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി 10 വോട്ടിനാണ് ബിന്ദു ജയിച്ചത്.ശക്തമായ രാഷ്ട്രീയ മത്സരത്തിനൊടുവിലാണ് യുഡിഎഫ് കോട്ടയായ കിള്ളി വാര്‍ഡ് സിപിഐഎം പിടിച്ചെടുത്തത്.

പൊടുന്നനെയുള്ള അംഗത്തിന്റെ രാജി പ്രഖ്യാപനം പാര്‍ട്ടിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. രാജിവച്ചാലും പഞ്ചായത്തിലെ ഇടത് ഭരണത്തെ ഇത് ബാധിക്കില്ല.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന. എന്നാൽ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here