ന്യൂഡൽഹി: പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു. വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ചത്. മുസ്ലീം ലീഗ് ദേശീയ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയുമാണ് കുഞ്ഞാലിക്കുട്ടി കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തീരുമാനിച്ചത്.

മുസ്ലീം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെയ്ക്കാൻ നിർദ്ദേശം നൽകിയതെന്ന് മുസ്ലീംലീഗ് നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ലോക്‌സഭാ സ്പീക്കർ ഓംബിർലയുടെ ചേംബറിലെത്തി കുഞ്ഞാലിക്കുട്ടി രാജിക്കത്ത് കൈമാറി. മുസ്ലീം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ, പി വി അബ്ദുൾ വഹാബ് എംപി, നവാസ്‌കനി എംപി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനായി ലോകസ്ഭാ എംപി സ്ഥാനം കുഞ്ഞാലിക്കുട്ടി രാജി വെയ്ക്കുമെന്ന് മുസ്ലീം ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരിയിൽ രാജി വെയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടത്തുക എന്ന ലക്ഷ്യത്തോടെ രാജി നീട്ടി വെയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here