നെടുമ്പാശ്ശേരിയിലെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദക്ക് ആവേശ്വോജജ്ജല സ്വീകരണം നൽകി എറണാകുളം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അണിച്ചൊരുക്കിയായിരുന്നു സ്വീകരണം. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ജെപി നദ്ദ തൃശ്ശൂരിലേക്ക് തിരിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് നടക്കുന്ന വിവിധ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കൊച്ചിയിലെത്തിയത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ നദ്ദക്ക് വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എസ്.ജയകൃഷ്ണന്‍. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എ.എന്‍.രാധാകൃഷണന്‍, ബി.ഗോപാലകൃണന്‍, പി.എം വേലായുധന്‍, ഡോ.കെ.എസ് രാധാകൃഷ്ണന്‍, രേണു സുരേഷ് എന്നിവര്‍ ചേര്‍ന്ന് ജെ.പി നദ്ദയെ സ്വീകരിച്ചു.

വിമാനത്താവളത്തിന് പുറത്തേക്ക് തുറന്ന ജീപ്പില്‍ എത്തിയ ദേശീയ അദ്ധ്യക്ഷന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി. ജെ.പി നദ്ദയോടൊപ്പം സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും സ്വീകരണത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here