കൊച്ചി: കന്യാസ്ത്രിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കരയിലാണ് സംഭവം.ഡോട്ടേർസ് ഓഫ് സെന്‍റ് തോമസ് എന്ന കോൺഗ്രിഗേഷനിലെസിസ്റ്റർ ജസീന (45)യെയാണ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശിനിയാണ്.ശരീരത്തിൽ ചതവ് ഏറ്റ പാടുകളുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ സിസ്റ്റർ ജസീനയെ കാണാനില്ലായിരുന്നു.

കഴിഞ്ഞ മൂന്നു വർഷമായി കുസുമഗിരി ആശുപത്രിയിലായിരുന്നു ജോലി. രാവിലെ മുതൽ ജസീനയെ കാണാതായിരുന്നു. ഇക്കാര്യം മഠം അധികൃതർ പൊലീസിൽ അറിയിച്ചു. പിന്നീടുള്ള തിരച്ചിലിലാണ് മഠത്തിന് പുറകിലെ പാറമടയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസ്റ്ററിന് 2011 മുതൽ മാനസികാസ്വാസ്ഥ്യമുണ്ടെന്നും, അതിനുള്ള ചികിത്സയിലായിരുന്നുവെന്നും മഠം അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here