കൊ​ച്ചി: ബി​പി​സി​എ​ൽ പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടെ 6100 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​ക​സ​ന പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്.

ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ, വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബി​പി​സി​എ​ല്ലി​ന്‍റെ പ്രൊ​പി​ലി​ന്‍ ഡെ​റി​വേ​റ്റീ​വ് പെ​ട്രോ​കെ​മി​ക്ക​ല്‍ പ്രോ​ജ​ക്ടി​നു പു​റ​മേ കൊ​ച്ചി തു​റ​മു​ഖ​ത്തെ അ​ന്താ​രാ​ഷ്ട്ര ക്രൂ​സ് ടെ​ര്‍​മി​ന​ലാ​യ സാ​ഗ​രി​ക​യു​ടെ ഉ​ദ്ഘാ​ട​ന​വും ദ​ക്ഷി​ണ ക​ല്‍​ക്ക​രി ബ​ര്‍​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ ശി​ലാ​സ്ഥാ​പ​ന​വും കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലെ മ​റൈ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വെ​ല്ലിം​ഗ് ട​ണ്‍ ഐ​ല​ന്‍​ഡി​ലെ റോ-​റോ വെ​സ​ലു​ക​ളു​ടെ സ​മ​ര്‍​പ്പ​ണ​വും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here