ആ​ലു​വ: കെ എസ് യു ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി എസ് സി പിൻവാതിൽ നിയമങ്ങൾക്കെതിരെയും കെ എസ് യു ഭാരവാഹികൾക്ക് നേരെ തിരുവനന്തപുരത്ത് നടത്തിയ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ചും നടത്തിയ ആലുവസിവിൽ സ്റ്റേഷനിലേക്ക് നടന്ന  മാർച്ചിൽ സംഘർഷം. പത്തോളം കെ എസ് യു പ്രവർത്തകർക്ക് പരിക്കേറ്റു.സംഭവ സ്ഥലത്തെത്തിയ ആലുവ എം എൽ എ അൻവർ സാദത്ത് ഉൾപ്പെടെയുള്ള നേതാക്കൾപോലീസുമായി വാക്കേറ്റമുണ്ടായി. ബാരിക്കേഡുകൾ ചാടിക്കടന്ന് സിവിൽ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തി അഞ്ചോളം പ്രവർത്തകരെ പോലീസ്അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു.ആലുവ മുനിസിപ്പൽ ചെയർമാൻ എം ഓ ജോൺ മാർച്ച് ഉൽഘാടനം ചെയ്തു,കെ എസ് യു അസംബ്ലി പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.കെ പി സി സി സെക്രട്ടറി ജെബി മേത്തർ ഹിഷാം , കെ എസ് യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ ,കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ആലുവ ,സംസ്ഥാന സെക്രട്ടറി അസ്‌ലം പി എച്ച് , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റോ ,കെ എസ് യു ബ്ലോക്ക് ഭാരവാഹികളായ അബ്‌ദുൽ വഹാബ് ,ആൽബിൻ നെൽസൻ,മരിയ തോമസ്,ഫസ്ന യൂസഫ് ,അബി വഖാസ് ,സഫ്വാൻ ബഷീർ ,നിസാം മുഹമ്മദ് ,ഇമ്തിയാസ് ,ജിതിൻ ഡേവിസ് ,ഗോകുൽ കൃഷ്ണൻ ഹാഫിസ് ഹമീദ് ,യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ഹാരിസ് ഇടത്തല ,അബ്‌ദുൽ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here