ചങ്ങനാശേരി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകി നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്). ഏഴു ലക്ഷം രൂപയാണ് സംഭാവനയായി കൈമാറിയിരിക്കുന്നത്.
സമുദായം സ്വന്തം നിലയ്ക്കാണ് സംഭാവന കൈമാറിയിരിക്കുന്നതെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എൻഎസ്എസ് പ്രസ്താവനയിൽ അറിയിച്ചു.