കൊച്ചി’: എൻസിപി സംസ്ഥാന എക്സികുട്ടീവ് യോഗത്തിൽ പാർട്ടിക്ക് അനുവദിച്ച് കിട്ടുന്നതിൽ ഒരു സീറ്റ് യുവജന വിഭാഗത്തിന് നൽകണമെന്നാവശ്യം എൻ.വൈ.സി. സംസ്ഥാന നേതൃത്വം അറിയിച്ചു. കഴിഞ്ഞ രണ്ട് തവണകളിൽ യൂത്ത് ഈ ആവശ്യം പാർട്ടിയോട് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. ഇത്തവണ യുവജന നേതൃത്വം നേരത്തേ തന്നെ ദേശീയ പ്രസിഡൻ്റ് ശരത് പവാറിന് കത്ത് നൽകി പിന്തുണ നേടിയിട്ടുണ്ട്. യോഗത്തിൽ എൻ.വൈ.സി. ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, സംസ്ഥാന പ്രസിഡൻ്റ് ഷെനിൻ മന്ദിരാട് വൈസ് പ്രസിഡൻ്റ് പി.എ സമദ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here