കൊച്ചി: ചെല്ലാനം തീര മേഖലയുടെ സംരക്ഷണത്തിന് അടിയന്തിര നടപടികൾ വേണമെന്ന്  കേരളാ മത്സ്യ  തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു.പ്രസ്താവനകൾ അല്ല നടപടികളാണ് വേണ്ടതെന്നും സംസ്ഥാന സെകറട്ടറി ജി പി ശിവൻ പറഞ്ഞു.

ഒരുപാടുകാലമായി കൊച്ചിയുടെ തീരമേഖലയിൽ കടൽ ഭിത്തി വേണമെന്ന് തീര ദേശവാസികൾ ആവശ്യപെടുന്നു , അവരുടെ തീരാ ദുരിതത്തിന് ഒരു പരിഹാരം കാണുവാൻ കഴിഞ്ഞ അമ്പതു വർഷമായിട്ടും കഴിഞ്ഞിട്ടില്ലെന്ന് ചെല്ലാനം  തീര സംരക്ഷണ സമിതിയും ചൂണ്ടിക്കാട്ടി.
ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനോ , പരിപാടികളിൽ പങ്കെടുക്കുവാനോ തങ്ങളില്ല  എന്നാണ് അവിടെ നിന്നും ഉയരുന്ന ജനാഭിപ്രായം . അത് എല്ലാ മുന്നണികളെയും  ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here