കൊച്ചി:ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ.അബ്ദുൾ ഗഫൂർ.കളമശ്ശേരിയിിൽ സ്ഥാനാർത്ഥിയാകുമെന്ന്്ഉറപ്പായി.പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കി മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക തയ്യാറായതായിി സൂചന. ഏഴോളം യൂത്ത് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ 13 പുതുമുഖങ്ങളാണ് മുസ്ലിം ലീഗ് ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയത്.  പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് താനൂരില്‍ നിന്നും മത്സരിക്കും. സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ പൗത്രന്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ തിരൂരില്‍ നിന്നും, യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം കുന്ദമംഗലത്ത് നിന്നും, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എകെഎം അഷറഫ് മഞ്ചേരി മഞ്ചേശ്വരത്ത് നിന്നും ജനവിധി തേടും.

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വക്കേറ്റ് സുല്‍ഫിക്കര്‍ സലാമിനെ ഇരവിപുരത്തു നിന്നുമാണ് പരിഗണിക്കുന്നത്. എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷറഫ് അലിയുടെ പേരാണ് മഞ്ചേരി മണ്ഡലത്തില്‍ നിന്നും സജീവ പരിഗണനയിലുള്ളത്. യൂത്ത് ലീഗ് ദേശീയ ആക്ടിങ് സെക്രട്ടറി അഡ്വക്കേറ്റ് ഫൈസല്‍ ബാബുവിനെ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും പരിഗണിക്കണം എന്ന് യൂത്ത് ലീഗ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

മങ്കടയില്‍ ഉമ്മര്‍ അറക്കല്‍, വള്ളിക്കുന്ന് ഡോക്ടര്‍ അബ്ദുല്‍ ഹമീദ്, കളമശ്ശേരിയില്‍ അഡ്വക്കേറ്റ് വിഇ അബ്ദുല്‍ഗഫൂര്‍ ഗുരുവായൂര്‍ പ്രവാസി ലീഗ് നേതാവ് ജലീല്‍ ചേലക്കര അയ്യപ്പന്‍ കോണാടന്‍ എന്നിവരാണ് പുതുമുഖങ്ങള്‍.

പതിമൂന്ന് പേരുടെ സ്ഥാനാർത്ഥികളുടെ പേരുകൾ തീരുമാനമായെങ്കിലും ലീഗിനും ഘടകകക്ഷികൾക്കും നൽകേണ്ട സീറ്റുകളുടെ വിഭജനും യു.ഡി.എഫിൽ ഇതുവരെ തീരുമാനമായിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here