ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിലാണ് പട്ടിക പുറത്തിറക്കിയത്. സംസ്ഥാനത്ത് സജീവ ചർച്ചയായ നേമം മണ്ഡലത്തിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 2 മണ്ഡലത്തിൽ മത്സരിക്കും. മഞ്ചേശ്വരത്തുനിന്നും കോന്നിയിൽ നിന്നുമാണ് ജനവിധി തേടുന്നത്. മെട്രോമാൻ ഇ ശ്രീധരൻ പാലക്കാടാണ് മത്സരിക്കുക. പാർട്ടി ഏറെ പ്രതീക്ഷ വെക്കുന്ന മലമ്പുഴയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് സ്ഥാനാർത്ഥി.

സുരേഷ് ഗോപി തൃശൂരിലും, അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ഡോ. അബ്ദുൾ സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സികെ പത്മനാഭനാണ് സ്ഥാനാർത്ഥി.

വി ശിവൻകുട്ടി അരുവിക്കരയിലും പാറശ്ശാലയിൽ കരമന ജയനും എം.ടി രമേശ് കോഴിക്കോട് നോർത്തിലും മത്സരിക്കും.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിൽ കെ സോമനും ആലപ്പുഴയിൽ സന്ദീപ് വാചസ്പതിയും മത്സരിക്കും. സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഷൊർണ്ണൂരിലാണ് മത്സരിക്കുന്നത്. ജി രാമൻ നായർ ചങ്ങനാശ്ശേരിയിലും ഡോ. ജെ പ്രമീള ദേവി പാലായിലും ഡോ. കെ എസ് രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിലും മത്സരിക്കുന്നു.

പെരുമ്പാവൂർ -ടി പി സിന്ധുമോൾ, അങ്കമാലി-അഡ്വ.കെ വി സാബു, ആലുവ -എം എൻ ഗോപി, കൊച്ചി – സി ജി രാജഗോപാൽ, എറണാകുളം – പത്മജ എസ് മേനോൻ, തൃക്കാക്കര -എസ് സജി, കുന്നത്തുനാട് -രേണു സുരേഷ്, മൂവാറ്റുപുഴ – ജിജി ജോസഫ്, പിറവം -എം ആശിഷ്, അടൂർ – പന്തളം പ്രതാപൻ, ആറന്മുള – ബിജു മാത്യു, കണ്ണൂർ-കെ.ജി.ബാബു, അഴീക്കോട്- കെ രഞ്ചിത്ത്, തലശ്ശേരി-എൻ.ഹരിദാസ്, പേരാവൂർ-ബിജു ഏളക്കുഴി, ഇരിക്കൂർ-അഡ്വ.ജോജോ ജോസ്, കൂത്ത് പറമ്പ്- സദാനന്ദൻ മാസ്റ്റർ, പയ്യന്നൂർ-ശ്രീധര പൊതുവാൾ, കല്യാശ്ശേരി-അരുൺ കൈതപ്രം

 

LEAVE A REPLY

Please enter your comment!
Please enter your name here