ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ക​ണ്ണൂ​രി​ലെ പാ​നൂ​രി​ല്‍ സം​ഘ​ർ​ഷ​ത്തി​നി​ടെ വെ​ട്ടേ​റ്റ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ൻ മ​രി​ച്ചു. പു​ല്ലൂ​ക്ക​ര പാ​റാ​ല്‍ മ​ന്‍​സൂ​ർ (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ക്കി​ല്‍ പീ​ടി​ക​യ്ക്ക​ടു​ത്ത് വ​ച്ചാ​ണ് വെ​ട്ടേ​റ്റ​ത്. പേര്്് ചോദിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് വെട്ടിയത് എന്ന് ഗുരുതരമായിി പരിക്കേറ്റ് ചികിൽസയിൽ കഴിയു – ന്ന സഹോദരൻ മഹ്സിൻ മാധ്യമങ്ങ്ങളോട് പറഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ 20 അംഗ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ലീ​ഗ് ആ​രോ​പി​ച്ചി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മ​ന്‍​സൂ​റി​ന്‍റെ സ​ഹോ​ദ​ര​ന് നേ​രെ​യും അ​ക്ര​മം ന​ട​ന്നി​രു​ന്നു. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മു​ത​ല്‍ പ്ര​ദേ​ശ​ത്ത് ചെ​റി​യ രീ​തി​യി​ലു​ള​ള സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ചി​രു​ന്നു. ഓ​പ്പ​ണ്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി വോ​ട്ട​ര്‍​മാ​രെ കൊ​ണ്ടു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ത​ര്‍​ക്കം. വോ​ട്ടെ​ടു​പ്പ് തീ​ര്‍​ന്ന​തോ​ടെ ത​ര്‍​ക്കം അ​വ​സാ​നി​ച്ചെ​ന്ന് ക​രു​തി​യെ​ങ്കി​ലും രാ​ത്രി ഏ​ഴ​ര​യോ​ടെ വീ​ണ്ടും സം​ഘ​ര്‍​ഷ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

രാ​ത്രി​യോ​ടെ ഒ​ളി​ച്ചി​രു​ന്ന ഒ​രു​സം​ഘം ആ​ളു​ക​ള്‍ മ​ന്‍​സൂ​ര്‍ വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന സ​മ​യം നോ​ക്കി ബോം​ബ് എ​റി​യു​ക​യും തു​ട​ര്‍​ന്ന് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ശി​പ്പി​ച്ച മ​ൻ​സൂ​റി​ന്‍റെ മ​ര​ണം രാ​ത്രി ഒ​ന്നോ​ടെ സ്ഥി​രീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here