ന്യൂഡൽഹി : കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തി കേന്ദ്രസർക്കാർ. 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മൂന്നാംഘട്ട വാക്‌സിനേഷനിൽ ഉൾപ്പെടുത്തിയാണ് 18 വയസ് പൂർത്തിയായവർക്കും വാക്‌സിൻ നൽകുക.

രണ്ടാം ഘട്ട രോഗവ്യാപനത്തിൽ യുവാക്കൾക്കാണ് കൂടുതൽ ആയി രോഗം ബാധിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 18 ന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമേ പൊതുവിപണിയിൽ വാക്‌സിൻ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകളാകും പൊതുവിപണിയിൽ ലഭ്യമാക്കുക. രാജ്യത്ത് നിർമ്മിക്കുന്ന വാക്‌സിനുകൾ കേന്ദ്രം സൂക്ഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here