കളമശ്ശേരി: തങ്ങളുടെ ഉറച്ച മണ്ഡലം എന്ന് ലീഗ് അവകാശപ്പെട്ട കളമശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പരാജയം ചർച്ചയാകുമ്പോൾ യു ഡി എഫ് ഗ്രൂപ്പിലെ തന്നെ ചിലരുടെലരു വാട്സ് ആപ്പ് ചർച്ചകളും കൊഴുക്കുന്നു.

പാലംഅഴിമതിയിൽമണ്ഡലത്തിലെജനങ്ങൾക്ക് തലകുനിക്കേണ്ടി വന്നതിൽ നിന്നുമുള്ള ഒരു മോചനമാണ് പി.രാജീവിൻ്റെ വിജയത്തിലൂടെ സാധ്യമായത് എന്നും,മണ്ഡലത്തിലെ171 ബൂത്തുകളിലായി ഏതാണ്ട് 16 കോടി രൂപയോളം ഇബ്രാഹിം കുഞ്ഞ് ഇത്തവണ ചിലവാക്കിയതായും ഇതിൻ്റെെ കണക്കുകളും ഇതിൽ സൂചിപ്പിപിക്കുന്നു ‘

വാട്സ് ആപ്പിൻ്റെ പൂർണ്ണരൂപം

കളമശ്ശേരിയിലെ പി.രാജീവിൻ്റെ വിജയം പണാധിപത്യത്തിന് മേലുള്ള ജനാധിപത്യത്തിൻ്റെ തിളക്കമാർന്ന വിജയം …. കളമശ്ശേരി മണ്ഡലം രൂപീകൃതമായ 10 വർഷവും എം.എൽ.എ.ആയത് മുസ്ലീം ലീഗിലെ വി.കെ.ഇബ്രാഹിം കുഞ്ഞ് ആയിരുന്നു. അതിൽ ഒരു തവണ അദ്ദേഹം മന്ത്രിയുമായി.മന്ത്രിയായ കാലത്ത് ഇദ്ദേഹം നടത്തിയ കോടികളുടെ പാലം അഴിമതി കളമശ്ശേരിയിലെ ജനങ്ങളെ സമൂഹത്തിന് മുന്നിൽ തലകുനി ക്കേണ്ട അവസ്ഥവന്നു.അതിൽ നിന്നും ഒരു മോചനമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ആഗ്രഹിച്ചത്.അത് അവർ നടപ്പിലാക്കി. മണ്ഡലത്തിലെ171 ബൂത്തുകളിലായി ഏതാണ്ട് 16 കോടി രൂപയോളം ഇബ്രാഹിം കുഞ്ഞ് ഇത്തവണ ചിലവാക്കിയത്. ഓരോ ബൂത്തിലും പ്രവർത്തനങ്ങൾക്കായി പണമായി 53,000വിതം നൽകി. പിന്നീട് ഓരോ ബൂത്തിലും ബിരിയാണി സദ്യ നടത്തിയതിന് 25,000 മുതൽ 50,000 വരെ ചില വാക്കിയിട്ടുണ്ട്.കൂടാതെ കെ.പി.സി.സി.സെക്രട്ടറിക്ക് 10 ലക്ഷം കെ.പി.സി. മെമ്പർക്ക് 5 ലക്ഷം ജില്ലാ സെക്രട്ടറിമാർക്ക് 25,000 വീതം, ബ്ലോക്ക് പ്രസിഡൻ്റിന് 3 ലക്ഷം മണ്ഡലം പ്രസിഡൻ്റുമാർക്ക് 1.50 ലക്ഷം വീതം ബ്ളോക്ക് ഭാരവാഹികൾക്ക് 10,000 വീതം മണ്ഡലം സെക്രട്ടറിമാർക്ക് 5,000 വീതം പിന്നെ ഒറ്റക്കും തെറ്റക്കും ഒളിഞ്ഞും തെളിഞ്ഞും പോയി വാങ്ങിച്ചവർ വേറെ അത് കൂടാതെ വർഗ്ഗീയ കക്ഷിയായ ബി.ജെ.പിയുടെ വോട്ട് വാങ്ങാൻ നൽകിയ 15 ലക്ഷം ഇത്തരത്തിൽ കോടികളാണ് ഇദ്ദേഹം ചിലവാക്കിയത്.ഈ പണം അദ്ദേഹം അധ്വാനിച്ച് ഉണ്ടാക്കിയതല്ല റോഡില്ലാതെ നിർമ്മിച്ച 100 കണക്കിന് പാലത്തിൻ്റെ അഴിമതി പണമാണ്. അതിൽ പുറത്ത് വന്ന ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം അഴിമതി. ഈ അഴിമതി പണമാണ് അദ്ദേഹം ചിലവഴിച്ചത്.ഭരണത്തിലെത്തിയാൽ പണം തിരിച്ച് പിടിക്കാം എന്ന് അദ്ദേഹം വ്യാമോഹിച്ചു. അത് ഫലവത്തായില്ല. കളമശേരിയിലെ ജനങ്ങൾ കള്ളൻമാർക്ക് കൂട്ട് നിൽക്കില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്.പണം കൊടുത്ത് വോട്ട് വാങ്ങാം എന്ന ഇബ്രാഹിം കുഞ്ഞിൻ്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഈ തെരെഞ്ഞെടുപ്പിൽ കണ്ടത്. പണാധിപത്യത്തിനെതിരെയുള്ള യഥാർത്ഥ ജനാധിപത്യ വിജയമാണ് രാജീവിൻ്റെത് എന്ന് പറയാതെ വയ്യ. അടുത്ത തവണ ഈ സീറ്റ് കോൺഗ്രസ്സ് ഏറ്റെടുക്കു.. എന്ന് — യു..ഡി. എഫിൻ്റെ നെറികെട്ട രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച കളമശ്ശേരിയിലെ ഒരു വോട്ടർ.

LEAVE A REPLY

Please enter your comment!
Please enter your name here