|ടെൽ അവീവ് : ഇസ്രായേലിൽ നടന്ന ഹമാസ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു.  അടിമാലി സ്വദേശിനി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.

ഗാസ അഷ്‌കലോണിലുള്ള വീട്ടിൽ നിന്നും നാട്ടിലേയ്ക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. ജനലിലൂടെ റോക്കറ്റ് വീഴുകയായിരുന്നു. സുരക്ഷാ മുറിയിലേയ്ക്ക് മാറാൻ സമയം ലഭിച്ചില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മൃതദേഹം അഷ്‌കലോണിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏഴ് വർഷമായി ഇസ്രായേലിലുള്ള സൗമ്യ രണ്ട് വർഷം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലിനെതിരെ ശക്തമായ റോക്കറ്റ് ആക്രമണങ്ങളാണ് ഹമാസ് ഭീകരർ നടത്തിയത്. പൗരന്മാർക്കെതിരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിൽ ഗാസ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here