കൊച്ചി .മത്സ്യബന്ധനത്തിനായി  പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി. വൈപ്പിൻ നിന്നും പോയ ആണ്ടവൻ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. മെയ് ഒന്നിനാണ് ബോട്ട് മത്സ്യബന്ധനത്തിന് പോയത്.

ആകെ ഒൻപത് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ ് തുടരുകയാണ്. ശക്തമായ കാറ്റിനും, മഴയെയും തുടർന്നാണ് ബോട്ട് മുങ്ങിയത്. സംഭവം സമയം മറ്റ് ബോട്ടുകളിൽ ഉണ്ടായിരുന്നവരാണ് ഇവരെ രക്ഷിച്ചത്. സംഭവ സ്ഥലത്തേക്ക് കോസ്റ്റ് ഗാർഡ് പുറപ്പെട്ടിട്ടുണ്ട്.

ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കടലിൽ പോകരുതെന്നും, പോയവർ എത്രയും വേഗം മടങ്ങണണെന്നും അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ബോട്ടിൽ ഉള്ളവർക്ക് ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

മെയ് ആദ്യവാരം നൂറോളം മത്സ്യത്തൊഴിലാളികളാണ് കടലിൽ പോയത്. ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മത്സ്യ തൊഴിലാളി സംഘടനകൾ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here