ഫോട്ടോ:കോവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് കൂടുതലായ കടുങ്ങല്ലൂർ പഞ്ചായത്തിലെ ഇടറോഡുകൾ ബിനാനി പുരം സി .ഐ പി.എം.ലിബിയുടെ നേതൃത്വത്തിൽ അടച്ചു കെട്ടുന്നു.
ആലുവ:കടുങ്ങല്ലൂരിലെ രോഗവ്യാപന നിരക്ക് കുറക്കുന്നതിന് നടപടിയുമായി റുറൽ ജില്ലാ പോലീസ്. ഇതിൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്തിൻ്റെ അതിർത്തികൾ ട്രിപ്പിൾ ലോക്കിങ്ങിൻ്റെ ഭാഗമായി നേരത്തെ തന്നെപോലീസ് അടച്ച് പിക്കറ്റിങ്ങ് ഏർപ്പെടുത്തിയിരുന്നു.
ഇന്നലെകടുങ്ങല്ലൂർപഞ്ചായത്തിലെഇടറോഡുകൾ ബിനാാനി പുരംസർക്കിൾ ഇൻസ്പെക്ടർ പി.എം ലിബി, ജനമൈത്രിഎസ് ഐ പി.ജി ഹരി, സന്നദ്ധ സേവാ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അടച്ചു കെട്ടി.
പഞ്ചായത്തിൽക്വാറന്റൈൻ ചെക്കിംഗിന് രണ്ട് പേരടങ്ങുന്ന നാല് പോലീസ് ബൈക്ക് പട്രോളിംഗ് സംഘത്തെ ഏർപ്പെടുത്തി. ഇവർ ക്വാറന്റൈനിൽ കഴിയുന്നവരെ സന്ദർശിക്കുകയും, അവർ നിരീക്ഷണത്തിൽത്തന്നെ കഴിയുകയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഇവർക്ക് മരുന്നോ മറ്റ് വസ്തുക്കളോ ആവശ്യമെങ്കിൽ അതും എത്തിച്ചു നൽകുന്നുണ്ടെന്ന് എസ്.പി. കാർത്തിക്ക് പറഞ്ഞു. ഇതു കൂടാതെ ഒരു മൊബൈൽ ബീറ്റും പടോളിംഗ് നടത്തുന്നു. അവശ്യ സർവ്വീസുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മൊബൈൽ ഫോൺ വഴിയും ക്വാറന്റൈനിൽ കഴിയുന്നവരെ സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. സന്നദ്ധ സംഘടനകളുമായി ചേർന്ന് പഞ്ചായത്തിൽ ഭക്ഷണ സാധനങ്ങളുടെ വിതരണവും നടത്തുന്നു. പോലിസിൻറെയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിച്ചാൽ ഉടനെ തന്നെ വ്യാപന നിരക്ക് കുറക്കാൻ കഴിയുമെന്ന് എസ്.പി. പറഞ്ഞു.

 

ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 240 പേർ പരിശോധനക്കെത്തി. ഇതിൽ 94 പേർക്ക് ആൻ്റി ജൻ പരിശോധന നടത്തിയതിൽ 33- പേർ പോസറ്റീവായി .ബാക്കി 146 പേരുടെ ആൻ്റി ജൻ പരിശോധനാ ഫലം നാളെയെ ലഭിക്കൂ. നിലവിൽ പഞ്ചായത്തിൽ ആകെ 404 കോ വിഡ്കേസുകളാണ് ഉള്ളത്. 3 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോ വിഡ് കേസുകൾറച്ച് കൊണ്ടുവരുന്നതിന് പഞ്ചായത്തും ആരോഗ്യ വകുപ്പും അടുത്ത മാസം 2 വരെ വ്യാപക പരിശോധനകളും ആരംഭിച്ചി ട്ടുണ്ട്, ബുധനാഴ്ച മുപ്പത്തടം ഗവൺമെൻ്റ് ഹൈസ്കൂൾ അങ്കണത്തിൽ രാവിലെ 10 മുതൽ ഉച്ചക്ക്ഒന്ന് വരെയാണ് അടുത്ത ക്യാമ്പ്:

LEAVE A REPLY

Please enter your comment!
Please enter your name here