കണ്ണൂർ : യുവമോർച്ച പ്രവർത്തകന് നേരെ ആക്രമണം. തലശ്ശേരിയിൽ യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി കെ.എം റിതിനാണ് ആക്രമിക്കപ്പെട്ടത്. രാത്രിയോടെയായിരുന്നു സംഭവം.

ഒരു സംഘം പ്രവർത്തകർ റിതിനെ മഴുകൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ റിതിന്റെ കൈക്കാണ് പരിക്കേറ്റത്. റിതിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്ന ആരോപണം ശക്തമാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here