മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ സ്ഫോ​ട​നം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ തും​ഗ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഭാ​ര​ത് കെ​മി​ക്ക​ൽ പ്ലാ​ന്‍റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​ഞ്ച് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

പാ​ൽ​ഘ​റി​ലെ താ​രാ​പു​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ് ഭാ​ര​ത് കെ​മി​ക്ക​ൽ പ്ലാ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here