ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ഡൗറി പ്രൊഹിബിഷൻ ഓഫീസേഴ്‌സ് നിയമനം നടപ്പിൽ വരുത്താത്തത് എന്താണെന്നും കോടതി സർക്കാരിനോട് ചോദിച്ചു. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സർക്കാർ ജീവനക്കാർ നൽകണമെന്ന വ്യവസ്ഥയിൽ സർക്കാരിൻറെ നിലപാട് അറിയിക്കണമെന്നും കോടതി.

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജനാണ് പൊതു താൽപ്പര്യ ഹർജി സമർപ്പിച്ചത്. ഹർജിയിൽ കോടതി സർക്കാർ നിലപാട് തേടി. സ്ത്രീധനത്തിന്റെ പേരിൽ ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്‌ട്രേഷൻ നടത്താവു എന്ന് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here