കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ച​ന്ദ്ര​ദേ​വാ​ണ് മ​രി​ച്ച​ത്.

ചോറ്റാനിക്കരയിലെ വാടക വീട്ടിൽ ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചന്ദ്രദേവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന്സഹപ്രവർത്തകർ പറയുന്നു. അതേസമയം മരണ കാരണം വ്യക്തമല്ല.പിറവം പാമ്പാക്കുടയാണ് സ്വദേശം. ചോറ്റാനിക്കരയിൽ പോലീസ് സ്റ്റേഷന് സമീപം വാടക വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം.

കഴിഞ്ഞ ദിവസം കളമശ്ശേരി എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here