തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. മറ്റന്നാൾ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഫലപ്രഖ്യാപനം നടക്കുക. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.

കൊറോണ സാഹചര്യത്തിൽ റെഗുലർ ക്ലാസുകൾ ഇല്ലാതെയാണ് കഴിഞ്ഞ അദ്ധ്യയന വർഷം കടന്നുപോയത്. പരീക്ഷകൾ മാത്രമാണ് സ്‌കൂളുകളിൽ വെച്ച് നടന്നത്. ഓൺലൈൻ സ്‌കൂൾ സംവിധാനത്തിൽ നിന്നും പൊതുപരീക്ഷ എഴുതിയ കേരളത്തിലെ ആദ്യത്തെ ബാച്ചാണ് ഇത്.

ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 4,21,977 പേർ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിലാണ്. 2,15,660 ആൺകുട്ടികളും 2,06,566 പെൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഗൾഫിൽ ഒൻപത് കേന്ദ്രങ്ങളിലായി 573 പേരും ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 627 പേരുമാണ് പരീക്ഷ എഴുതിയത്.

ഇത്തവണ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കലോത്സവം ഉൾപ്പെടെയുള്ള പാഠ്യേതര പരിപാടികൾ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഫ​ലം ല​ഭി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ൾ:

http://keralapareekshabhavan.in,http://sslcexam.kerala.gov.in,www.results.kite.kerala.gov.in,http://results.kerala.nic.in,www.prd.kerala.gov.in,www.sietkerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here