തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. റെക്കോഡ് വിജയശതമാനമാണ് ഇത്തവണത്തേത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പേർ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വർഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണത്തെ വിജയശതമാനത്തിൽ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ- 1,21,318കഴിഞ്ഞവർഷം 41,906 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ കഴിഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here