ആലുവ: കഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി കിടപ്പിലായിരുന്നു. ‘മരിച്ചവര്‍ സിനിമ കാണുകയാണ’് എന്ന ചെറുകഥ 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. എസ്.ബി.ടി. സാഹിത്യ പുരസ്‌കാരം, കെ.എ. കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, 2009ല്‍ കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. നോവല്‍ വായനക്കാരന്‍, ഒരു ഇരുണ്ട സസ്യമായി ചുറ്റിപിണഞ്ഞ്, പരലോക വാസസ്ഥലങ്ങള്‍, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, ചിത്രശലഭങ്ങളുടെ കപ്പല്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍ എന്നിവ പ്രധാന കൃതികളാണ്.
ചന്ദ്രിക, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങളില്‍ ജോലി ചെയ്തു. ആകെ സമ്പാദ്യമായ കീഴ്മാടുള്ള 10 സെന്റും വീടും ഈടു നല്‍കി വായ്പയെടുത്തിരുന്നു. 2018 സെപ്റ്റംബര്‍ 15ന് തോമസ് ജോസഫ് അബോധാവസ്ഥയിലായത്. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും ഇടതുവശം പൂര്‍ണമായും തളര്‍ന്നു. വലതു കൈയ്യും കാലും ചെറുതായി അനക്കാന്‍ കഴിയുന്ന അവസ്ഥയിലാവുകയും ചെയ്തു. ഭാര്യയുടെ ഇ.എസ്.ഐ. ആനുകൂല്യങ്ങളും സുഹൃത്തുകളുടേയും എഴുത്തുകാരുടേയും കൂട്ടായ്മകള്‍ രൂപീകരിച്ചും സര്‍ക്കാര്‍ സഹായം തേടിയുമാണ് ചികിത്സ നടത്തിയിരുന്നത്. ഭാര്യ: റോസിലി, മക്കള്‍: ദീപ്തി മരിയ, ജെസ്സെ, മരുമക്കള്‍: പ്രിന്‍സ്, ദില്‍നു. സംസ്‌കാരം വെള്ളിയാഴ്ച കളമശേരിയില്‍ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here