ന്യൂഡല്‍ഹി: മതിയായ രേഖകളില്ലാതെ ആധാര്‍ കാര്‍ഡിലെ വിലാസം ഇനി മാറ്റാനാവില്ല.യു.ഐ.എ.ഒ.ഐയുടെ പുതിയ അറിയിപ്പുണ്ടാകുന്ന വരെ വിലാസം തെളിയിക്കുന്ന രേഖകളില്ലാതെ ആധാര്‍ കാര്‍ഡിലെ വിലാസത്തില്‍ മാറ്റം വരുത്താനാവില്ല.യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( യു.ഐ.എ.ഒ.ഐ.) യുടേതാണ് തീരുമാനം.രേഖകള്‍ ഹാജരാക്കാതെ ഓണ്‍ലൈനിലൂടെ വിലാസം മാറ്റുന്നതിനുളള സൗകര്യവും അധികൃതര്‍ നിര്‍ത്തി വെച്ചു.വിലാസം തെളിയ്‌ക്കാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ വിവരങ്ങള്‍ യു.ഐ.എ.ഒ.ഐ പുറത്ത് വിട്ടു. 42 രേഖകകള്‍ ഉള്‍പ്പെടുന്നതാണ് ലിസ്റ്റ്.

തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഇനി മുതല്‍ വിലാസം തെളിയിക്കുന്നതിനായി അപേക്ഷകന്‍ യു.ഐ.എ.ഒ.ഐ നിര്‍ദ്ദേശിച്ച 42 രേഖകളില്‍ ഏതെങ്കിലും സമര്‍പ്പിക്കേണ്ടി വരും. പാസ്‌പോര്‍ട്ട്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ്ങ് ലൈസെന്‍സ് , ഫോട്ടോയുള്ള എസ്.എസ്.എല്‍സി ബുക്ക്, സ്‌കൂള്‍ ഐഡി കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ്, കിസാന്‍ കാര്‍ഡ് മുതലായവ യു.ഐ.എ.ഒ.ഐ നിര്‍ദ്ദേശിച്ച രേഖകളില്‍ ഉള്‍പ്പെടും.

മുമ്പ് രേഖകളുടെ അഭാവത്തില്‍ ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അവരുടെ വിലാസത്തില്‍ മാറ്റം വരുത്താന്‍ അനുവദിച്ചിരുന്നു. ഇതിനായി അപേക്ഷകന്റെ ബന്ധുവോ സുഹൃത്തുക്കളോ ഭൂവുടമയോ സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. ഈ രീതിക്കാണ് ഇനി മാറ്റം വരാന്‍ പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here