കൊച്ചി: ടാക്സി ഡ്രൈവറുടെ സത്യസന്ധത കളഞ്ഞ് കിട്ടിയ മോതിരം ഉടമക്ക് നൽകി മാതൃകയായി ആലുവ കിഴക്കെ കടുങ്ങല്ലൂർ ഗിഗോ മ വില്ലയിൽ മഹേഷാണ് തനിക്ക് കിട്ടിയ ഒരു പവൻ തൂക്കം വരുന്ന നവരത്ന മോതിരം ഉടമയായ പുത്തൂർ ചാലംമ്പിള്ളി കിഴക്കെത് റിട്ട: എസ്.ഐ.എ.ഗോപാലത് തിരിച്ച് നൽകിയത്.

കഴിഞ്ഞ ദിവസം കടുങ്ങല്ലൂരിൽ നിന്നും കൊട്ടാരക്കരക്ക് ഓട്ടം പോയ മഹേഷ് പാർട്ടിയെ വിട്ട ശേഷം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ  കയറി.ഭക്ഷണംകഴിച്ച്കൈകഴുകുന്നതിനിടെയാണ് വാഷ്ബേസിന് അടിയിൽ മോതിരം കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. മോതിരം എടുത്ത മഹേഷ് കടയുടമയോട് തനിക്ക് ഒരു പഴ്സ് കിട്ടിയിട്ടുണ്ട് അന്വേഷിച്ച് വരികയാണങ്കിൽ തന്നെ ബദ്ധപ്പെടാൻ പറഞ്ഞ് മൊബൈൽ നമ്പർ നൽകി. തിരികെ വരും വഴി ഒരാൾ മഹേഷിൻ്റെ നമ്പറിൽ വിളിച്ചു. റിട്ട: എസ്.ഐ.ആണ് പേര് ഗോപാലൻ ഹോട്ടലിൽ പഴ്സ് കളഞ്ഞ് കിട്ടിയതായി പറഞ്ഞു.പഴ്സല്ല എൻ്റെ ഒരു നവരത്ന മോതിരം കളഞ്ഞ് പോയിട്ടുണ്ട് അത് കിട്ടിയോ എന്നറിയാനാണ് വിളിച്ചത്. മോതിരത്തിൻ്റെ അടയാളങ്ങൾ പറഞ്ഞപ്പോൾ ഗോപാലൻ്റെതാണന്ന് ബോധ്യമായി. അപ്പോഴേക്കും മഹേഷ് കാറുമായി പോന്നിരുന്നു. താൻ അടുത്ത ദിവസം കടുങ്ങല്ലൂരിൽ വന്ന് മോതിരം വാങ്ങിക്കൊള്ളാമെന്ന് ഗോപാലൻ പറഞ്ഞു. ഇന്നലെ ഉച്ചക്ക് കിഴക്കെ കടുങ്ങല്ലൂരിലെത്തിയ ഗോപാലന് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി, എസ്.സുനിൽകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മോതിരം ഗോപാലന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here