കണ്ണൂർ: മാപ്പിള ലഹള നയിച്ച വാരിയം കുന്നനെ താലിബാൻ തലവൻ എന്ന് വിശേഷിപ്പിച്ചതിന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. അവസരം വന്നാൽ താൻ തന്നെ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറുക്കുമെന്നാണ് ഇയാൾ പറയുന്നത്. ഭീഷണി സന്ദേശം ഗൗരവമുള്ളതാണെന്നും അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നനെന്നാണ് എപി അബ്ദുള്ളക്കുട്ടി പറഞ്ഞത്. വാരിയംകുന്നന്നെ മഹത്വവൽകരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണ്. ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല, ഹിന്ദു വേട്ടയായിരുന്നു. കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

നേരത്തെ ഇടത് സഹയാത്രികനായ സംവിധായകൻ ആഷിഖ് അബു വാരിയൻ കുന്നനെ മഹത്വവത്ക്കരിച്ച് സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് വാരിയൻ കുന്നനെക്കുറിച്ചുള്ള വിവാദം ഉണ്ടാകുന്നത്. ഹിന്ദുക്കളെ കൊന്നൊടുക്കിയ ആളെ മഹാനായി ചിത്രീകരിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്

LEAVE A REPLY

Please enter your comment!
Please enter your name here