ആലുവ ജനസേവ ശിശുഭവന്റെ സംരക്ഷണയിൽ വളർന്ന രണ്ടാമത്തെ നേഴ്സായ രൂപമോളും വിവാഹിതയാകുന്നു. ചേർത്തല കുന്നംകുഴി വീട്ടിൽ അനിൽകുമാർ രുഗ്മിണി ദമ്പതികളുടെ ഇളയമകൻ അജിത്ത് ആണ് രൂപയുടെ വരൻ. ലേക്ഷോർ ആശുപത്രി ജീവനക്കാരനാണ്. സെപ്തബർ ഒന്നിന് ചേർത്തല മൂർത്തികൾ ക്ഷേത്രത്തിൽ വച്ചാണ് താലികെട്ട്, ജനസേവ ശിശുഭവനിൽനിന്ന് പഠിച്ചിറങ്ങി നേഴ്സിഗ് രംഗത്തേയ്ക്ക് പ്രവേശിച്ച രണ്ടാമത്തെ പെൺകുട്ടിയായ രൂപ കഴിഞ്ഞ രണ്ട് വർഷമായി ലേക്ഷോർ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സാണ്. ജനസേവ ശിശുഭവൻ സ്ഥാപകൻ ജോസ് മാവേലിയുടെയും പ്രസിഡന്റ് അഡ്വ. ചാർളിപോളിന്റെയും മറ്റും സാന്നിദ്ധ്യത്തിൽ ശിശുഭവനിൽ വച്ച്  കഴിഞ്ഞ ദിവസം  അജിത്ത് രൂപയ്ക്ക് പുടവ നല്കി വിവാഹവാഗ്ദാന ചടങ്ങ് നടത്തി.

2008-ലാണ് ബാഗ്ളൂർ സ്വദേശിയായ രൂപയെ സംരക്ഷണത്തിനായി ജന സേവ ശിശുഭവൻ ഏറ്റെടുത്തത്. രൂപയ്ക്കു പുറമേ സഹോദരിമാരായ ധനലക്ഷ്മി യെയും ദിവ്യയെയും ജനസേവ സംരക്ഷണത്തിനായി ഏറ്റെടുത്തിരുന്നു. അടി സ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാതിരുന്ന കുട്ടികൾക്ക് ജനസേവയിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. രൂപ പിന്നീട് കരുമാലൂർ സെന്റ് ലിറ്റിൽ തെരേ സാസ് സ്കൂളിലും; ആലുവ ഹോളിഗോസ്റ്റ് എച്ച്.എസ്.എസ്.ലുംവിദ്യാഭ്യാസംപൂർത്തിയാക്കി. ആതുരശുശ്രൂഷാമേഖലയിലേക്ക്തിരിയണമെന്ന രൂപയുടെ വലിയ ആഗ്രഹമുൾക്കൊണ്ട് ജനസേവ അവളെ 2015-ൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഴ്സിങ് സ്കൂളിൽ പ്രവേശിപ്പിച്ചു. പഠനം പൂർത്തിയാക്കിയ രൂപയെ ആദ്യം ഡൽഹി മേദാന്ത മെഡിസിറ്റിയിലും പിന്നീട് ലേക്ഷോർ ആശു പ്രതിയിലും ജോലി നേടാനും ജനസേവ സഹായിച്ചു.

ജോസ് മാവേലിയുടെ നേതൃത്വത്തിൽ 1998 മുതൽ സന്മനസുള്ളവരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചുവരുന്ന ജനസേവയ്ക്ക് നിരവധി കുട്ടികളെ തെരുവിലെ കൂരയാതനകളിൽനിന്ന് രക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ സാധി ച്ചിട്ടുണ്ട്. ഇത്തരത്തിൽ സംരക്ഷിക്കപ്പെട്ട നിരവധി യുവതീ-യുവാക്കൾ ഇന്ന് ബാങ്കു കൾ, ആശുപത്രികൾ, ഹോട്ടലുകൾ, തുണിക്കടകൾ, നാട്ടിലും വിദേശത്തുമുള്ള വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി ജോലി ചെയ്ത് സന്തോഷകരമായി ജീവിക്കുന്നു. കുടുംബജീവിതത്തിലേക്ക് ജനസേവ കൈപി ടിച്ചുയർത്തുന്ന പതിനഞ്ചാമത്തെ പെൺകുട്ടിയാണ് രൂപ

രൂപയും വരൻ അജിത്തും ജനസേവ സ്ഥാപകൻ ജോസ് മാവേലിയോടും പ്രസിഡന്റ് അഡ്വ. ചാർളിപോളിനോടുമൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here