കാസർകോട് : കാഞ്ഞങ്ങാട് മാദ്ധ്യമ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ലേറ്റസ്റ്റ് സായാഹ്ന പത്രത്തിന്റെ പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സ്റ്റീൽ ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പൊട്ടിത്തെറിയിൽ വീടിന്റെ ജനൽ ചില്ലകൾ തകർന്നു.ഹൊസ്ദുർദ് പോലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here