മൂവാറ്റുപുഴ:  യുവാവിനെകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പെരുമറ്റം പള്ളിപ്പാട്ട് പുത്തൻപുരയിൽ ഷാമോൻ(33) ഇയാളുടെ സഹോദരനായ സുൾഫിക്കർ (29), ഈസ്റ്റ് മാറാടി മംഗംബറയിൽ ബാദുഷ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ 25 ന് രാത്രിയാണ് സംഭവം. കോസ്റ്റൽ ഇന്ത്യാ ഏജൻസി എന്ന സ്ഥാപനത്തിന്റെ ഉടമയായ നിബിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരാണ് ബാദുഷയും ഷാമോനും. ഇവർ സ്ഥാപനത്തിൽ സാമ്പത്തികത്തിരിമറി നടത്തിയെന്ന് കാണിച്ച് നിബിൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇവർ ആക്രമണം നടത്തിയത്. സംഭവത്തിനശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. എസ്.എച്ച്.ഒ. വി.കെ ശശികുമാർ , എസ്.ഐ ബിജുമോൻ , എസ്.സി.പി. ഒ മാരായ ബേസിൽ സ്ക്കറിയ, ജിസ്മോൻ, സുരേഷ്, ഷെല്ലി എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here