തൃശൂർ : നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ തൃശൂർ പോലീസിൽ പരാതി. എംഎസ്എഫ് ഡൽഹി വൈസ് പ്രസിഡന്റും ഡൽഹി സർവ്വകലാശാലയിലെ നിയമവിദ്യാർത്ഥിയുമായ അഫ്‌സൽ യൂസഫാണ് സമൂഹത്തിൽ മതസ്പർദ വളർത്താൻ  ബിഷപ്പ് ശ്രമിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. .

നർകോട്ടിക്, ലവ്ജിഹാദുകൾക്ക് കത്തോലിക്കാ പെൺകുട്ടികളെ ഇരയാക്കുകയാണെന്നും ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും പാലാ ബിഷപ്പ് തുറന്ന് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. മുസ്ലീങ്ങൾ അല്ലാത്തവരെ ഇല്ലാതാക്കണം എന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം എന്നാണ് ബിഷപ്പ് പ്രസ്താവിച്ചത്. തുടർന്ന് ഇതിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് എസ്‌കെഎസ്എസ്എഫ് രംഗത്തെത്തി.

അതേസമയം ബിഷപ്പിന് പിന്തുണ അറിയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പാലാ കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നാർക്കോട്ടിക്‌സ് ജിഹാദ് വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർഥ്യങ്ങൾ പുറത്തു കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം. പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചാരങ്ങളെ ചെറുക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here