കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് യൂ​ട്യൂ​ബി​ൽ​നി​ന്ന് നാ​ല് ല​ക്ഷം മാ​സ​വ​രു​മാ​നം
ന്യൂ​ഡ​ൽ​ഹി: യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മാ​സം നാ​ല് ല​ക്ഷം രൂ​പ വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. കോ​വി​ഡ് കാ​ല​ത്ത് യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ നി​ന്നാ​ണ് വ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡ​ൽ​ഹി-​മും​ബൈ എ​ക്സ്പ്ര​സ് വേ​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഹ​രി​യാ​ന​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

കോ​വി​ഡ് കാ​ല​ത്ത് താ​ൻ ര​ണ്ട് കാ​ര്യ​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ​ന​ൽ​കി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​നൊ​രു പാ​ച​ക​ക്കാ​ര​നാ​യി മാ​റി. വീ​ട്ടി​ൽ പാ​ച​കം ചെ​യ്യാ​നും ആ​രം​ഭി​ച്ചു. മ​റ്റൊ​ന്ന് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഓ​ൺ​ലൈ​ൻ ല​ക്ച​റു​ക​ൾ എ​ടു​ക്കാ​നും ആ​രം​ഭി​ച്ചു.

വി​ദേ​ശ സ​ർ​വ​ക​ലാ​ശ​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് അ​ട​ക്കം എ​ടു​ത്ത 950 ൽ ​അ​ധി​കം ല​ക്ച​റു​ക​ൾ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​കം കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. യൂ​ട്യൂ​ബ് മാ​സം നാ​ല് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ൽ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യൂ ​ട്യൂ​ബി​ൽ മ​ന്ത്രി​ക്ക് 1.99 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സ് ആ​ണു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here