കൊച്ചി: പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരം കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന ജന.സെക്രട്ടറി കെ.സി.സ്മിജന്. കേരളകൗമുദി ആലുവ-നെടുമ്പാശേരി ലേഖകനാണ്.
കഴിഞ്ഞ ഒരു വർഷത്തെ ശ്രദ്ധേയമായ വാർത്തകൾ മുൻനിറുത്തിയാണ് പുരസ്‌കാരം.
20ന് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുരസ്‌കാരം സമ്മാനിക്കും.

ആലുവ മീഡിയ ക്ലബ്ബ് മുൻ സെക്രട്ടറിയുംഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും.
കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. പുളിയാമ്പിള്ളി ട്രസ്റ്റ് മാദ്ധ്യമ അവാർഡ്, ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി മാദ്ധ്യമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here