സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ അന്തിമതീരുമാനമായി. 2020 ഒക്ടോബർ 27ന് പുറത്തിറക്കിയ കരട് വിജ്ഞാപനം, വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി അതേപടി അംഗീകരിച്ചു.

89.52 ചതുരശ്ര കിലോമീറ്ററാണ് ദേശീയ ഉദ്യാനത്തിന്റെ വിസ്തൃതി. 148 ചതുരശ്ര കിലോ മീറ്റർ പരിസ്ഥിതി ലോല മേഖലയാകും. ഉദ്യാനത്തിന് ചുറ്റും 9.8 കിലോമീറ്റർ ദൂരംവരെ പരിസ്ഥിതി ലോല മേഖല വ്യാപിച്ച് കിടക്കുകയാണ്. ജനവാസമേഖലയും, കൃഷി ഭൂമിയും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടും എന്ന് തുടങ്ങിയ ആശങ്കകൾ പൂർണമായും പരിഹരിച്ചുവെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here